നന്നാക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും പലരും വേണ്ടെന്ന് വെക്കുന്ന ഒന്നാണ് കൂർക്ക. നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഈ കിഴങ്ങ് വർഗത്തിന്റെ ഗുണങ്ങൾ അറിഞ്ഞാൽ എത്ര കഴിക്കാത്തവരും കഴിക്കുമെന്നത് തീർച്ച. ‘ചൈനീസ് പോട്ടറ്റോ’ എന്നറിയപ്പെടുന്ന കൂർക്കയുടെ ചില ഗുണങ്ങൾ ഇതാ..
ദഹന പ്രശ്നങ്ങൾ നിങ്ങളെ അകറ്റുന്നുണ്ടെങ്കിൽ തീർച്ചയായും കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഗ്യാസിനും മറ്റ് വയറിന്റെ അസ്വസ്ഥകൾക്കും കിഴങ്ങുവർഗങ്ങളാണ് കാരണമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ കൂർക്ക കഴിക്കുന്നത് വഴി വയറിന്റെ അസ്വസ്ഥതകളിൽ നിന്ന് രക്ഷ തേടാവുന്നതാണ്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൂർക്ക സഹായിക്കും. തൊണ്ട വേദന അനുഭവപ്പെടുന്നവർക്ക് കൂർക്ക തിളപ്പിച്ച് വെള്ളം കുടിക്കാവുന്നതാണ്. തൊണ്ടയിലെ അണുബാധയെ അകാറ്റാൻ ഇത് സഹായിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും കൂർക്ക കഴിക്കാവുന്നതാണ്. ഛർദ്ദി ഉള്ളപ്പോൾ കൂർക്ക കഴിക്കുന്നത് ഉത്തമമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും കൂർക്ക കഴിക്കുന്നത് നല്ലതാണ്. കറിയായും മെഴുക്കുപുരട്ടിയായും കഴിക്കാവുന്നതാണ്.















