പാലക്കാട്∙ ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നെന്മാറയിലായിരുന്നു സംഭവം. തൊട്ടുമുൻപിലുള്ള വാഹനം പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ അതിനെ ഇടിക്കാതിരിക്കാനായി കാർ തിരിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ജ്വല്ലറിയുടെ മുൻവശത്തെ ചില്ല് മുഴുവനായും തകർന്നു. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.