പാലക്കാട്: വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് എസ്എസ്ബിയിലെ പോലീസ് ഉദ്യോഗസ്ഥൻ എഎസ്ഐ പ്രകാശനാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. ശ്രീകൃഷ്ണപുരം കറുകപുത്തൂർ സ്വദേശിയാണ് പ്രകാശൻ.
ജോലിക്ക് പോകുന്നതിനിടെ കൊപ്പം ജംഗ്ഷനിൽ വച്ച് പ്രകാശൻ സഞ്ചരിച്ച ഇരുചക്ര വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.