പോലീസുകാരെ ആക്രമിച്ച കേസിൽ മദ്ധ്യപ്രദേശ് സിമി തലവന് ജീവപര്യന്തം തടവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസുകാരെ ആക്രമിച്ച കേസിൽ മദ്ധ്യപ്രദേശ് സിമി തലവന് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 11:45 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ നേതാവ് അബു ഫൈസലിന് ഭോപ്പാലിലെ എൻഐഎ കോടതി ജീവപര്യന്തം തടവ് വിധിച്ചു.ജയിൽ ചാടിയതിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിലാണ് സിമി തലവന് ജീവപര്യന്തം തടവ് വിധിച്ചത്.

2013 ഒക്‌ടോബർ 1 ന്, അബു ഫൈസലും കൂട്ടാളികളും ഖാണ്ട്‌വയിലെ ജില്ലാ ജയിലിലെ  മതിൽ ചാടി രക്ഷപ്പെട്ട സംഭവമാണ് കേസിന് ആധാരം. കൂട്ടത്തിൽ ഒരു തടവുകാരൻ അടുത്ത ദിവസം കീഴടങ്ങി, ഡിസംബറിൽ അബു ഫൈസൽ മദ്ധ്യപ്രദേശിലെ ബർവാനിയിൽ നിന്ന് പിടിക്കപ്പെട്ടു. ഈ ജയിൽ ചാട്ടത്തിനു ശേഷം പോലീസുകാരെ ആക്രമിച്ച കേസിലാണ് ഈ വിധി. പോലീസുകാരെ കൊല്ലാൻ ശ്രമിച്ചു, പോലീസ് കാറും റിവോൾവറും തട്ടിയെടുത്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഭീകരൻ അബു ഫൈസൽ ശിക്ഷിക്കപ്പെട്ടതെന്ന്  എൻഐഎ അഭിഭാഷകൻ വിക്രം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം), 395 , 397 (കൊലപാതകത്തിനോ കവർച്ചക്കോ വേണ്ടി മാരകായുധം ഉപയോഗിച്ചത്) വകുപ്പുകൾ പ്രകാരം എൻഐഎ കോടതി ജഡ്ജി രഘുവീർ പ്രസാദ് പട്ടേലാണ് അബു ഫൈസലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഐപിസി 332 വകുപ്പ് പ്രകാരം രണ്ട് വർഷം തടവും 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

നിരോധിത തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മദ്ധ്യപ്രദേശ് യൂണിറ്റ് തലവനാണ് അബു ഫൈസൽ.

അബു ഫൈസലും മറ്റ് കൂട്ടാളികളും നിലവിൽ ഭോപ്പാൽ സെൻട്രൽ ജയിലിലായിരുന്നു. 2013-ലെ ഖാണ്ട്‌വ ജയിൽ ബ്രേക്ക് സംഭവത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളാണ് അബു ഫൈസൽ.

Tags: simiAbu Faisal
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies