ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; ആകർഷകമായ ഓഫറുകളുമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ; ആകർഷകമായ ഓഫറുകളുമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ജ്വല്ലറി വ്യവസായമേഖലയിൽ തങ്ങളുടെ സാന്നിധ്യം പ്രഖ്യാപിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. പ്രവാസികളെയും പൗരൻമാരെയും ഒരുപോലെ ആകർഷിക്കും വിധം ഗംഭീര ഓഫറുകളുമായാണ് ജ്വല്ലറി ഗ്രൂപ്പ് എത്തിയിരിക്കുന്നത്. ഈ മാസം 8-ന് ആരംഭിച്ച് 2024 ജനുവരി 14 വരെ നീളുന്ന ഫെസ്റ്റിവൽ മാമാങ്കമാണിത്. ഷോപ്പിംഗ് അനുഭവത്തിന്റെ വിശാലമായ ലോകമാണ് ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുള്ളത്. 1996 മുതൽ വർഷങ്ങളായി നടക്കുന്ന നറുക്കെടുപ്പിലൂടെ 1100 കിലോഗ്രാമിലധികം സ്വർണം സമ്മാനിച്ച് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിനുകൾ വഴി ദുബായ് ജ്വല്ലറി ഗ്രൂപ്പ് തങ്ങളുടെ തനതായ ഒരു പൈതൃകം ഊട്ടിയുറപ്പിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിലെ വിജയങ്ങളെ മുറുകെ പിടിച്ച് കൊണ്ട് ഈ വർഷവും മികച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് ജ്വല്ലറി ഗ്രൂപ്പ്. ആഭരണം വാങ്ങുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് ഭാഗ്യ പരീക്ഷണത്തിനുള്ള ഒരു അവസരം കൂടിയാണ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഏതെങ്കിലും ജ്വല്ലറി ഔട്ട്ലെറ്റുകളിൽനിന്ന് 500 ദിർഹമോ അതിൽ കൂടുതലോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ദുബായ് ഗോൾഡ് ഗ്രൂപ്പിന്റെ എക്‌സ്‌ക്ലൂസീവ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും.

ഈ വർഷം, 300 ഭാഗ്യശാലികൾക്ക് 25 കിലോഗ്രാം സ്വർണം സമ്മാനമായി ഈ വർഷം, 300 ഭാഗ്യശാലികൾക്ക് 25 കിലോഗ്രാം സ്വർണം സമ്മാനമായി നേടാനുള്ള സുവർണ്ണാവസരമാണ് കാത്തിരിക്കുന്നത്. കൂടാതെ, ഡയമണ്ട്, പേൾ, അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും. ഇത് വിജയിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.

‘ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരു ഷോപ്പിംഗ് ആഘോഷത്തേക്കാൾ ലക്ഷ്വറിയുടെയും സ്‌റ്റൈലിന്റെയും ഒരു ഉത്സവംകൂടിയാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിൽ നിമിഷങ്ങളെ മനോഹരമായ ഓർമ്മകളാക്കി മാറ്റുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്, അതിന് ആഭരണങ്ങളുടെ കാലാതീതമായ ഭംഗിയേക്കാൾ മികച്ച മാർഗം വേറേയില്ലല്ലോ. ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഗംഭീരമായൊരു അനുഭവമായിരിക്കുമെന്നതിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്, ഒപ്പം ആഹ്‌ളാദത്തിന്റെ ഈ ആഘോഷവേളയിൽ അതിന്റെ മുൻനിരയിൽത്തന്നെ ആയിരിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്’- ദുബായ് ജ്വല്ലറി ഗ്രൂപ്പിലെ ബോർഡ് മെമ്പറും മാർക്കറ്റിംഗ് ചെയർപേഴ്സണുമായ ലൈല സുഹൈൽ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ജ്വല്ലറിയുടെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞു.

2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെയുള്ള എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും 4 വിജയികൾക്ക് വീതം (250 ഗ്രാം വീതം) 25 കിലോ സ്വർണംനേടാനുള്ള അവസരവും, മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്ക് കാൽ കിലോ വീതം സ്വർണ സമ്മാനവും, കൂടാതെ, 200 വിജയികൾക്ക് ഡിജിറ്റൽ നറുക്കെടുപ്പിൽ 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരവുമാണ് ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾ കൂപ്പണിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്യ്താൽ മാത്രം മതി.

മലബാർ ഗോൾഡ് & ഡയമണ്ട്സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ്, ജവഹാര ജ്വല്ലറി, തനിഷ്‌ക്, മീന ജ്വല്ലറി, കാൻസ്, അൽ റൊമൈസാൻ, സ്‌കൈ ജ്വല്ലറി തുടങ്ങിയവയാണ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ബ്രാൻഡുകൾ. പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ പൂർണ്ണമായ ലിസ്റ്റ്, നറുക്കെടുപ്പ് തീയതികൾ, വേദികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക് ദയവായി വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്  http://dubaicityofgold.com/

Tags: SUBdubai shoppnig festivaldubai jewellary group
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies