ആരോഗ്യ സമ്പന്നമാണ് പച്ച പപ്പായ. എന്നാൽ പഴത്തിനുള്ള അത്ര പ്രിയം പച്ച പപ്പായോട് പലരും കാണിക്കാറില്ല. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ. തോരൻ വെച്ചും സാലഡായുമൊക്കെ പപ്പായ കഴിക്കാവുന്നതാണ്. എന്നാൽ പപ്പായ വിരോധികൾ തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാകും പപ്പായ അച്ചാർ.
ചേരുവകൾ
- പപ്പായ-അരക്കിലോ ഗ്രാം
- നല്ലെണ്ണ
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്- പത്തെണ്ണം
- മുളകുപ്പൊടി- രണ്ട് ടീസ്പൂൺ
- മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
- കായപ്പൊടി-അര സ്പൂൺ
- ശർക്കര- അൽപ്പം
- വിനാഗിരി -ആവശ്യത്തിന്
- കടുക്
- വറ്റൽമുളക്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
- പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.
- . ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകരിഞ്ഞതും പപ്പായയും ചേർത്ത് പത്തു മിനിറ്റ് വഴറ്റുക.
- ഇതിലേക്ക് മുളകുപൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, കായംപൊടി, ശർക്കര, വിനാഗിരി എന്നിവ ചേർത്ത് തിളയ്‌ക്കുമ്പോൾ വാങ്ങുക.
- പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചിടുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.















