അണ്ഡാശയ മുഴകൾ പൊട്ടിയാൽ അപകടം; സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അണ്ഡാശയ മുഴകൾ പൊട്ടിയാൽ അപകടം; സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 05:54 pm IST
FacebookTwitterWhatsAppTelegram

പ്രായഭേദമില്ലാതെ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് അണ്ഡാശയ മുഴകൾ. പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെയാണ് അണ്ഡാശയ മുഴകൾ ഉണ്ടാകുന്നത്. നല്ലൊരു ശതമാനം ആളുകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ഇത് രോഗ നിർണയത്തിനും ചികിത്സയ്‌ക്കും കാലതാമസം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ചില അണ്ഡാശയ മുഴകൾ മരുന്നോ ചികിത്സയോ ഒന്നുമില്ലാതെ തനിയെ നശിച്ച് പോകാറുണ്ട്. പക്ഷെ, ചില മുഴകളുടെ വലിപ്പം വർദ്ധിക്കുമ്പോൾ അവ ചില ലക്ഷണങ്ങൾ കാണിക്കും. അടിവയറ്റിൽ ചെറുതും വലുതുമായ വേദന, വയറിൽ സമ്മർ​ദ്ദം, വയർ വീർക്കൽ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

രോ​ഗം വരാനുള്ള സാധ്യത ഒരിക്കലും മുൻകൂട്ടി കണ്ടെത്താൻ സാധിക്കില്ല. ഇന്ത്യയിലെ തന്നെ 20 – 25 % സ്ത്രീകളിൽ അണ്ഡാശയ മുഴകൾ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഹോർമോൺ അസുന്തിലാവസ്ഥ, ഗർഭധാരണം, എൻഡോമെട്രിയോസിസ്, കഠിനമായ പെൽവിക് അണുബാധ എന്നിവ മൂലമെല്ലാം ഈ രോഗം ഉണ്ടാകാം.

അണ്ഡാശയ മുഴകൾ പൊട്ടുകയാണെങ്കിൽ ചില സമയങ്ങളിൽ വലിയ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഈ സാഹചര്യങ്ങളിൽ അടിയന്തിര വൈദ്യ സഹായം വളരെ പ്രധാനമാണ്. പെട്ടെന്നുള്ളതും കഠിനവുമായ വയറുവേദന (പനിയോ ഛർദ്ദിയോടൊപ്പമുള്ള വേദന), ശ്വാസതടസ്സം, ബലഹീനതയും തലകറക്കവും, തണുപ്പ്, നനഞ്ഞ ചർമ്മം എന്നിവയെല്ലാം അണ്ഡാശയ മുഴകൾ പൊട്ടുന്നതിന്റെ ലക്ഷണമാണ്.

പതിവായി പെൽവിക് പരിശോധനയും സ്ക്രീനിംഗും നടത്തിയാൽ അണ്ഡാശയ മുഴകൾ കണ്ടെത്താൻ സാധിക്കും. പെൽവിക് അൾട്രാസൗണ്ട് പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ ആശുപത്രികളിൽ ലഭ്യമാണ്. അണ്ഡാശയ മുഴകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ‍ അതിന്റെ വലുപ്പത്തെ ആശ്രയിച്ചാണ് ഡോക്ടർമാർ ചികിത്സ നിർണയിക്കുന്നത്.

Tags: SUButerus cyst
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies