റായ്പൂർ: നിയുക്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഡിസംബർ 13ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
റായ്പൂരിൽ നടന്ന ബിജെപി യോഗത്തിന് പിന്നാലെ കേന്ദ്ര നേതൃത്വമാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി കേന്ദ്ര നിരീക്ഷകർ ഉൾപ്പെടുയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കുങ്കുരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള അംഗമാണ് സായി. ആദ്യ മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയായിരുന്നു അദ്ദേഹം. 2020 മുതൽ 2022 വരെ ബിജെപി ഛത്തീസ്ഗഡ് അദ്ധ്യക്ഷനായിരുന്നു.