ദേവസ്വം മന്ത്രി നവകേരള സദസിന് പിന്നാലെ; ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ട; വിജി തമ്പി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേവസ്വം മന്ത്രി നവകേരള സദസിന് പിന്നാലെ; ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ട; വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 01:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ടയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി. അയ്യപ്പഭക്തരെ വലയ്‌ക്കുന്ന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നവകേരള സദസിന് പിന്നാലെ നടക്കുന്നത് ഏകോപനത്തിൽ വീഴ്ചയുണ്ടാക്കി. ദേവസ്വം മന്ത്രിയ്‌ക്ക് അയ്യപ്പ ഭക്തരോട് ആത്മാർത്ഥതയില്ലെന്നും വിജി തമ്പി കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ 10.30-ന് ആരംഭിച്ച സെക്രട്ടറിയേറ്റ് ധർണയിൽ വിഎച്ച്പി ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. നിരവധി പേർ പങ്കെടുത്തു. ശബരിമല ദർശനത്തിനെത്തിയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്വം സർക്കാരിനും ദേവസ്വം ബോർഡിനുമാണെന്നും അതിൽ നിന്നൊഴിഞ്ഞ് മാറാൻ കഴിയില്ലെന്നും വിഎച്ച്പി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശബരിമലയിൽ ഭക്തർ എത്താതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നതെന്നും വിഎച്ച്പി ആരോപിച്ചു.

അതേസമയം വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളമാണ് തീർത്ഥാടകർ കാത്തു കിടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം തീർത്ഥാടകർ ഇലവുങ്കലിൽ പ്രതിഷേധിച്ചു. ഇടത്താവളങ്ങളിലും റോഡുകളിലും മണിക്കൂറുകൾ കാത്തു കിടന്നാണ് നിലക്കൽ ബേസ് ക്യാമ്പിലേക്ക് ഭക്തർക്ക് എത്താൻ കഴിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തർ തളർന്നുവീഴുന്ന സാഹചര്യവുമുണ്ട്.

Tags: SABARIMALAVHPViji Thampy
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies