കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം കുറ്റൂർ സ്വദേശി ഫാറൂഖിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തിയ 1008 ഗ്രാം സ്വർണമാണ് പോലീസ് കണ്ടെടുത്തത്.
കാപ്‌സ്യൂൾ രൂപത്തിലാക്കി പൊതിഞ്ഞ് ശരീരത്തിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.















