നല്ല രീതിയിലാണ് ക്യൂ ഒരുക്കിയിരിക്കുന്നത്; തിരക്ക് സ്വാഭാവികം, പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല: പിണറായി വിജയൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ല രീതിയിലാണ് ക്യൂ ഒരുക്കിയിരിക്കുന്നത്; തിരക്ക് സ്വാഭാവികം, പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല: പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 03:21 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ശബരിമലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗം നടത്തിയെന്നും സൂക്ഷ്മമായ വിലയിരുത്തലും നടപടിയും ഉണ്ടായിട്ടുണ്ടെന്നും തേക്കടിയിൽ മാദ്ധ്യമങ്ങളെ കാണുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമാണെന്നും എന്തിനാണ് തീർത്ഥാടകർ ഒരുമിച്ച് വരുന്നതെന്നുമായിരുന്നു സംഭവത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണം.

‘തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. ഏകോപനമായ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. ശബരിമല വിഷയത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് പറയുന്നു. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. ഞങ്ങളെ കൈകാര്യം ചെയ്യാൻ തീർത്ഥാടന കാലം ഉപയോഗിക്കരുത്. സർക്കാരിന്റെ ഭാഗത്ത്‌ നിന്നു ആലോചനയും മുന്നൊരുക്കവും ഉണ്ടായില്ല എന്ന പ്രചരണം തെറ്റ്’.

‘യോഗങ്ങൾ മുൻകൂട്ടി തന്നെ നടത്താറുണ്ട്. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗം നടത്തി. ശബരിമല ഒരുക്കം മാസങ്ങൾക്ക് മുൻപേ തുടങ്ങി. അത് ആ രീതിയിൽ നടന്നിട്ടുണ്ട്. മന്ത്രിമാർ പ്രത്യക യോഗങ്ങളും നടത്തി. ആവശ്യമായ പോലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. നല്ല രീതിയിലാണ് ക്യൂ ഒരുക്കിയിരിക്കുന്നത്. അത് ഒരു പരാതിയും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ട്. തിരക്ക് സ്വാഭാവികമാണ്, ഒരു ആശങ്കയും തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതില്ല’- മുഖ്യമന്ത്രി പറഞ്ഞു.

 

 

Tags: SABARIMALAcm Pinarai vijayan
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies