കോഴിക്കോട്: കൈക്കൂലി വാങ്ങവെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയാണ് അറസ്റ്റിലായത്. 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ലൈസൻസിന് വേണ്ടി എത്തിയ ആളിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.