ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാണ് മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപമായിരുന്നു അപകടം. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കഴിഞ്ഞ ദിവസവും ഹരിപ്പാട് അപകടം നടന്നിരുന്നു. വഴിയോര കച്ചവട വാഹനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കച്ചവടക്കാരനായ മുട്ടം സ്വദേശി മുല്ലശേരിൽ ഷഹനാസ്, സാധനം വാങ്ങുന്നതിനെത്തിയ താജുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.