മലപ്പുറം: ബൈക്ക് ഇടിച്ച് മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പരതക്കാട് സ്വദേശി അബ്ദുൾ നാസറിന്റെ മകൾ ഇസാ എസ്വിൻ (3) ആണ് മരിച്ചത്. റോഡരികിലായാണ് കുട്ടിയുടെ വീട്. വീട്ടുകാർ കാണാതെ മൊബൈൽ ഫോണുമെടുത്ത് കുട്ടി പുറത്തേക്ക് ഓടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.