പത്തനംതിട്ട: കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം. ശബരിമല തീർത്ഥാടകരെ നിലയ്ക്കലെത്തിച്ച് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട ക്വാളിസ് കാർ അട്ടത്തോടിന് സമീപത്തെ 20 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് കാർ കരയ്ക്ക് എത്തിക്കുകയായിരുന്നു.