"അതെ, ശബരിമലയിൽ വീഴ്ച സംഭവിച്ചു"; നിലയ്ക്കലിൽ പാർക്കിം​ഗിൽ പാളിച്ചകളുണ്ടായി; രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അതെ, ശബരിമലയിൽ വീഴ്ച സംഭവിച്ചു”; നിലയ്‌ക്കലിൽ പാർക്കിം​ഗിൽ പാളിച്ചകളുണ്ടായി; രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 06:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒടുവിൽ ശബരിമലയിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. വീഴ്ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലയ്‌ക്കലിൽ പാർക്കിം​ഗിൽ പാളിച്ചകളുണ്ടായി എന്നത് വാസ്തവമാണ്. 7,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനായി പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയോ​ഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ അപര്യാപ്ത പരിഹരിക്കാൻ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡൈനാമിക് ക്യൂ സംവിധാനമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് പതിവാണ്. 4,500-ഓളം പേരെ ക്യൂ കോംപ്ലക്സിൽ ഉൾക്കൊള്ളനാകും. തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിം​ഗ് പരിമിതപ്പെടുത്തും. പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. പ്രതിസന്ധി മറിക്കടക്കാൻ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ പ്രതിസന്ധിയിൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. വെർച്വൽ ക്യൂ ബുക്കിംഗോ സ്പോട്ട് ബുക്കിംഗോ ഇല്ലാതെ ആരെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ക്യൂ കോംപ്ലക്‌സുകളിൽ 24 മണിക്കൂറും ശുചീകരണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് രണ്ട് ഷിഫ്റ്റുകളിലായി 72 ജീവനക്കാരെ ദേവസ്വംബോർഡ് നിയോഗിക്കണം. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണിക്കും.

Tags: SABARIMALADevaswam PresidentPS Prasanth
Share
Tweet
SendShare

More News from this section

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

Latest News

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വിജിലന്‍സ് സംഘത്തിനെ മാറ്റാന്‍ സര്‍ക്കാര്‍; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പുതിയ നീക്കം

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies