ശ്രീനഗർ : ജമ്മു കശ്മീരിൽ വൻ വികസന പദ്ധതികളുമായി കേന്ദ്രസർക്കാർ . കണക്കുകൾ പ്രകാരം പ്രധാനമന്ത്രിയുടെ വികസന പാക്കേജിൽ 58,477 കോടി രൂപയുടെ 53 പദ്ധതികളാണ് കശ്മീരിൽ ആരംഭിച്ചത് . റോഡ്, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ആരംഭിച്ച ഈ പദ്ധതികൾ കശ്മീരിലെ ജനങ്ങളെ മുഖ്യധാരയിൽ ഉൾപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
റെയിൽവേ ലൈൻ ശ്രീനഗറിലേക്ക് നീട്ടൽ, ജമ്മുവിലും ശ്രീനഗറിലും 2 എയിംസ് തുറക്കാനുള്ള അനുമതി എന്നിവ ഇതിൽ ഉൾപ്പെടും . ജമ്മു കശ്മീരിന്റെ വ്യാവസായിക വികസനത്തിനായുള്ള പുതിയ കേന്ദ്ര പദ്ധതി പ്രകാരം 2037-ഓടെ 28,400 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. ആർട്ടിക്കിൾ 370 പിൻ വലിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത് .
കശ്മീരിൽ ആരംഭിച്ച 53 പദ്ധതികളിൽ നടപ്പാക്കുന്നു 32 പദ്ധതികൾ പൂർത്തീകരിച്ചു . 7 പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ പ്രവർത്തനക്ഷമമായി. 28 ബി.എസ്.സി. നഴ്സിംഗ് കോളേജുകളും 19 ബി.എസ്സി. പാരാമെഡിക് കോളേജുകളും ആരംഭിച്ചു. ജമ്മുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ അക്കാദമിക് സെഷൻ പ്രവർത്തനക്ഷമമായി .
ജലവൈദ്യുതി ഉൽപ്പാദനത്തിന് കീഴിൽ, 5 മെഗാ പദ്ധതികളുടെ വികസനത്തിനായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു . പ്രധാനമന്ത്രി ഗ്രാം സഡക് യോജന (PMGSY) പ്രകാരം 6,912 കി.മീ. റോഡാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിർമിച്ചത് . അർഹരായ 12.55 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,517.08 കോടി നേരിട്ട് ക്രെഡിറ്റ് ചെയ്തു. കെസിസിയുടെ കീഴിൽ 12.83 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
പട്ടികജാതി സ്കോളർഷിപ്പുകളുടെ കവറേജിൽ 169% വർധനവുണ്ടായി, 2018-19ൽ 8250 ആയിരുന്നത് 2022-23ൽ 63,550 വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചു.8 പുതിയ ഹോസ്റ്റൽ കെട്ടിടങ്ങൾ, 200 സ്മാർട്ട് സ്കൂളുകൾ, പരിശീലന സൗകര്യങ്ങൾ, 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, 2000 ആദിവാസികൾക്ക് നൈപുണ്യ വികസനം, 46,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നിവയാണ് വനവാസികൾക്കായി ലഭിച്ചത് .
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാരാമുള്ള, കുപ്വാര, ബന്ദിപ്പോര ജില്ലകളിലായി ടൂറിസം വകുപ്പ് 367 ഹോംസ്റ്റേകൾ രജിസ്റ്റർ ചെയ്തു.