തിരുവനന്തപുരം: ആചാര്യശ്രീ മനോജ് ജിയ്ക്ക് ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിന്റെ ആദരവ്. ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഉത്രാടം തിരുനാൾ അനുസ്മരണ പരിപാടിയിലാണ് മനോജ് ജിയെ ആദരിക്കുന്നത്. നിസ്തുലവും നിസ്വാർത്ഥവുമായ സനാതന ധർമ്മ സേവനങ്ങൾക്കാണ് ആദരവ്. ഡിസംബർ 16-ന് വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെ കിഴക്കേകോട്ട ലെവി ഹാളിലാണ് ചടങ്ങ് നടക്കുന്നത്.
19-ാമത് ഉത്രാടം തിരുനാൾ അനുസ്മരണ യോഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ശ്രീ ആർ രാമചന്ദ്രൻ നായർ, ശ്രീ ശ്രീമാൻ നാരായണൻ, ഡോ. എൻ രാധാകൃഷ്ണൻ, ഡോ. ഷാജി പ്രഭാകരൻ, ശ്രീ കെ വി രാജശേഖരൻ, ശ്രീ ബാബു നാരായണൻ, ശ്രീ തളിയിൽ രാജശേഖരൻ പിള്ള, ശ്രീ പി സുകുമാരൻ തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
ശ്രീമതി ഇന്ദിരാ ഭായി സുകുമാരൻ നായരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന യോഗത്തിൽ ഡോ. ടിപി ശങ്കരൻകുട്ടി നായർ സ്വാഗതവും പ്രൊഫ. കെആർ ഉഷാകുമാരി നന്ദിയും പ്രകാശിപ്പിക്കും.