പത്തനംതിട്ട: നവകേരളാ സദസിന്റെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട തിരുവല്ല, വെണ്മണി, തിരുവൻവണ്ടൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് റദ്ദാക്കാൻ തീരുമാനിച്ചത്. ഈ ബസുകൾ നവകേരള സദസിനായി വിട്ടുനൽകണമെന്നാണ് അധികാരികളുടെ നിർദ്ദേശം.
രാവിലെ 11 മണി മുതൽ അഞ്ച് മണി വരെ ഈ റൂട്ടിലുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ബസുകൾ നാളെ നവകേരള സദസിനായി സർവീസ് നടത്തും. ടിക്കറ്റ് ചാർജ് ഈടാക്കി കൊണ്ട് ആളുകളെ നവകേരളാ സദസ് നടക്കുന്ന വേദിയിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെങ്ങന്നൂർ – 20, തിരുവല്ല -4 മാവേലിക്കര -3 എടത്വ – 2 ഹരിപ്പാട് – 3 കായംകുളം – 5 എന്നീ 37 ബസുകളാണ് നവകേരളാ സദസിനായി സർവീസ് നടത്തുന്നത്.