നായകൾക്ക് വേണ്ടി ഒരു ഷോ, കാണാൻ എന്ത് ഭംഗിയായിരിക്കും. എത്ര പേർ ഇത്തരത്തിൽ ഡോഗ് ഷോ കണ്ടിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വീഡിയോകളിലൂടെയെങ്കിലും ചിലർ നായ്ക്കളുടെ പ്രകടനം കണ്ടിട്ടുണ്ടാവും. എന്നാൽ ലോകത്തെ ഏറ്റവും വലിയ ഡോഗ് ഷോകളെപ്പറ്റി എത്ര പേർക്ക് അറിയാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പേർ ഇത്തരത്തിലുള്ള ഡോഗ് ഷോകളിൽ പങ്കെടുക്കാറുണ്ട്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും വലിയ ഡോഗ് ഷോകൾ നടക്കുന്നത്. അത്തരത്തിൽ പ്രശസ്തമായ ആറ് ഡോഗ് ഷോകൾ പരിചയപ്പെടാം.
1. നാഷണൽ ഡോഗ് ഷോ
2002 മുതൽ ഫിലാഡൽഫിയയിലെ കെന്നൽ ക്ലബ് സംഘടിപ്പിക്കുന്ന നാഷണൽ ടെലിവിഷൻ അമേരിക്കൻ ഫാഷൻ ഷോയാണ് നാഷണൽ ഡോഗ് ഷോ. സാധാരണയായി ഇത് എല്ലാ വർഷവും നവംബറിലാണ് നടക്കുന്നത്. 150-ലധികം ഇനം നായ്ക്കൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. സ്റ്റൈലിഷ് വസ്ത്രങ്ങൾ മാത്രമല്ല, നായ്ക്കൾ അവരുടെ അച്ചടക്കവും സ്വഭാവവും പ്രദർശിപ്പിക്കണം.
2. AKC (EUKANUBA) ദേശീയ ചാമ്പ്യൻഷിപ്പ്
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ നായ്ക്കളുടെ പ്രദർശനങ്ങളിലൊന്നായ, റോയൽ കനൈൻ എന്ന ബ്രാൻഡ് അവതരിപ്പിക്കുന്നതാണ് എകെസി നാഷണൽ ചാമ്പ്യൻഷിപ്പ്. ഡോക്ക് ഡൈവിംഗ്, അജിലിറ്റി, ബെസ്റ്റ് ഇൻ ഷോ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഷോയ്ക്ക് മത്സരിക്കാനാകും. ഫ്ലോറിഡയിലെ ഒർലാൻഡോയിലാണ് ഷോ നടക്കുന്നത്, ഇത് ഓൺലൈനിലും സ്ട്രീം ചെയ്യപ്പെടുന്നു.
3. വെസ്റ്റ്മിൻസ്റ്റർ കെന്നൽ ക്ലബ് ഡോഗ് ഷോ
നായ്ക്കളുടെ എല്ലാ ഇനങ്ങളും ഉൾപ്പെടുന്ന മറ്റൊരു വലിയ അമേരിക്കൻ പ്രദർശനം. 1980 കൾ മുതൽ നടക്കുന്ന ഡോഗ് ഷോയാണിത്. വെസ്റ്റ്മിൻസ്റ്റർ കെന്നൽ ക്ലബ് ഡോഗ് ഷോ എല്ലായ്പ്പോഴും ന്യൂയോർക്കിൽ നടക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ നായ്ക്കളുടെ ഷോകളിൽ ഒന്നാണിത്.
ഇത് കൂടാതെ,
4. യൂറോ ഡോഗ് ഷോ
4. ക്രഫ്റ്റ്സ് ഡോഗ് ഷോ
6. വേൾഡ് ഡോഗ് ഷോ — എന്നിവയും പ്രസിദ്ധമാണ്.