ഒടുവിൽ കമൽനാഥ് തെറിച്ചു; മദ്ധ്യപ്രദേശ് പിസിസിയിൽ പുതിയ അദ്ധ്യക്ഷനെ നിയമിച്ച് കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ കമൽനാഥ് തെറിച്ചു; മദ്ധ്യപ്രദേശ് പിസിസിയിൽ പുതിയ അദ്ധ്യക്ഷനെ നിയമിച്ച് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 05:34 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷനായി നിലവിലെ വർക്കിംഗ് പ്രസിഡന്റ് ജിതു പത്വാരിയെ നിയമിച്ച് കോൺഗ്രസ്. ഗന്ധ്വാനിയിയിൽ നിന്നുള്ള എംഎൽഎയായ ഉമംഗ് സിംഗ് ഗന്ധ്വാറിനെ പ്രതിപക്ഷ നേതാവായും നിയമിച്ചു. അതേറിൽ നിന്നുള്ള എംഎൽഎയായ ഹേമന്ദ് കത്താരെയാണ് പ്രതിപക്ഷ ഉപനേതാവ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പത്രക്കുറിപ്പിലൂടയാണ് മദ്ധ്യപ്രദേശിലെ തലമുറമാറ്റം മാദ്ധ്യമങ്ങളെ അറിയിച്ചത്.

2018 മുതൽ അഞ്ച് വർഷക്കാലം കമൽനാഥായിരുന്നു മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷൻ. 2020ൽ മുഖ്യമന്ത്രിയായതിന് ശേഷവും  സ്ഥാനമൊഴിയാൻ അദ്ദേഹം കൂട്ടാക്കിയില്ല. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കമൽനാഥിനെ സ്ഥാനത്ത് നിന്നും നീക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരാകുകയായിരുന്നു. പാർട്ടിക്കുള്ളിൽ കമൽനാഥിനെതിരെ ഉയർന്ന വികാരവും വിശ്വസ്തനെ മാറ്റി നിർത്താൻ നെഹ്‌റു കുടുംബത്തെ പ്രേരിപ്പിച്ചു.

അനുരഞ്ജനം എന്ന നിലയിൽ കമൽനാഥ് കോൺഗ്രസിന് നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ടാണ് പുതിയ പിസിസി അദ്ധ്യക്ഷനെ പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കിയത്. പിസിസി അദ്ധ്യക്ഷ സ്ഥാനം അല്ലെങ്കിൽ നിയമസഭാ കക്ഷിനേതാവ് സ്ഥാനം, ഇവയിൽ ഏതെങ്കിലും ഒന്ന് കമൽനാഥിന് ലഭിക്കുമെന്നായിരുന്നു അണികളും കരുതിയിരുന്നത്. എന്നാൽ കമൽനാഥ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടായിരിന്നു പുതിയ പ്രഖ്യാപനം.

നേതൃത്വത്തിലെ സമൂലമാറ്റത്തിലൂടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ തലമുറമാറ്റമാണ് നെഹ്‌റു കുടുംബം ലക്ഷ്യമിടുന്നത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇപ്പോൾ സംഭവിച്ച തിരിച്ചടി ആവർത്തിക്കാതിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

Tags: CongressmadhyapradeshkamalnathincFEATURED2
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies