അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്തത്. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പാക് ഡ്രോൺ കണ്ടെടുത്തത്. ഡ്രോണിനുള്ളിൽ ഉണ്ടായിരുന്ന 545 ഗ്രാം ഹെറോയിനും സംഘം കണ്ടെടുത്തിട്ടുണ്ട്.
ഡിസംബർ 11-ന് അമൃത്സറിലെ റൊറൻ വാല ഗ്രാമത്തിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. തുടർച്ചയായി ഇത്തരം കേസുകൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് ബിഎസ്എഫ് അറിയിച്ചു.