'യുദ്ധം അവസാനിക്കുമ്പോൾ ഹമാസ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം'; വിമർശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘യുദ്ധം അവസാനിക്കുമ്പോൾ ഹമാസ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം’; വിമർശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 05:45 am IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഇസ്രായേലുമായുള്ള പോരാട്ടം എന്നെങ്കിലും അവസാനിക്കുകയാണെങ്കിൽ ഹമാസ് അവരുടെ എല്ലാ നയങ്ങളും ഒരിക്കൽ കൂടി വിലയിരുത്തി നോക്കണമെന്ന വിമർശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥനായ ഹുസൈൻ അൽ ഷെയ്ഖ്. ഹമാസിന്റെ എല്ലാ നയങ്ങളും, പ്രവർത്തന രീതികളും പുന:പരിശോധിക്കണമെന്നും ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന് വിലയിരുത്തണം എന്നുമാണ് ഹുസൈൻ അൽ ഷെയ്ഖ് പറഞ്ഞത്.

പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ പാർട്ടിയായ പാലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി കൂടിയാണ് ഹുസൈൻ അൽ ഷെയ്ഖ്. മഹ്‌മൂദ് അബ്ബാസിന്റെ പിൻഗാമിയായാണ് ഹുസൈൻ അൽ ഷെയ്ഖ് അറിയപ്പെടുന്നത്. ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു പിഎൽഒയുടെ ഒരു നേതാവ് പരസ്യ പ്രതികരണം നടത്തുന്നത്. മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജെയ്‌ക്ക് സള്ളിവനുമായും ഹുസൈൻ അൽ ഷെയ്ഖ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

” പാലസ്തീൻ എന്ന രാഷ്‌ട്രത്തെ ഭരിക്കേണ്ടത് ഒരൊറ്റ സർക്കാർ ആയിരിക്കണം. പാലസ്തീൻ ജനതയും അതാണ് ആഗ്രഹിക്കുന്നത്. വെസ്റ്റ് ബാങ്ക്, ഗാസ്, ജറുസലേം എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശ്‌ന പരിഹാരമാകണം ഇസ്രായേലിന് മുന്നിൽ വയ്‌ക്കേണ്ടത്. അന്താരാഷ്‌ട്ര തലത്തിൽ നിന്നുള്ള ശ്രമങ്ങളും ആ രീതിയിൽ ആയിരിക്കണമെന്നാണ് പാലസ്തീനിലെ ജനത ആഗ്രഹിക്കുന്നത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയുടെ ഭരണം ഏറ്റെടുത്ത്, രാജ്യത്തെ ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിക്കുമെന്നും” ഹുസൈൻ അൽ ഷെയ്ഖ് പറയുന്നു.

 

Tags: israelHamasPalestine
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies