തിരുവനന്തപുരം: പണ്ഡിതനും ദാർശനികനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്ന നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിചാര സന്ധ്യ സംഘടിപ്പിക്കുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ 19 ചൊവ്വ, വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സംസ്കൃതി ഭവനിൽ വച്ച് (ജി.പി.ഒ ലെയിൻ, സ്റ്റാച്യു) വിചാരസന്ധ്യ സംഘടിപ്പിക്കുന്നത് .
“നാരായണ ഗുരുകുല ശതാബ്ദിയും നടരാജ ഗുരുവിന്റെ ദൗത്യവും”എന്നതാണ് വിഷയം.
നടന്നുകൊണ്ടിരിക്കുകയാണ്.
നാരായണ ഗുരുകുലം ഗുരു അധ്യക്ഷൻ മുനി നാരായണ പ്രസാദ്, ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ശ്രീ. ആർ. സഞ്ജയൻ, , ഡോ. പി കെ സാബു (കൊല്ലം), ഡോ. ബി. സുഗീത, മുൻ ഡയറക്ടർ, അന്തർ ദേശീയ ശ്രീ നാരായണഗുരു പഠന കേന്ദ്രം എന്നിവർ വിചാരസന്ധ്യയിൽ പങ്കെടുക്കും.