1000 ക്ഷേത്രപ്രതിനിധികൾക്ക് ക്ഷണം , മുഖ്യാതിഥിയായി നേപ്പാൾ രാജാവ് ; 943 കോടി രൂപ ചിലവിൽ നിർമ്മിച്ച ജഗന്നാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ജനുവരിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1000 ക്ഷേത്രപ്രതിനിധികൾക്ക് ക്ഷണം , മുഖ്യാതിഥിയായി നേപ്പാൾ രാജാവ് ; 943 കോടി രൂപ ചിലവിൽ നിർമ്മിച്ച ജഗന്നാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ജനുവരിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 07:38 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് മുൻപായി രാജ്യം മറ്റൊരു വമ്പൻ ചടങ്ങിന് സാക്ഷിയാകുന്നു . പുരി ജഗന്നാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ജനുവരി 15 ഓടെ നടത്താനാണ് തീരുമാനം . 943 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര ഇടനാഴി നിർമ്മിച്ചിരിക്കുന്നത് . ഈ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തെ 1000-ലധികം ക്ഷേത്രങ്ങളിലേക്ക് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. നേപ്പാൾ രാജാവ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ജഗന്നാഥന്റെ ദർശനത്തിനായി വരുന്ന ഭക്തർക്ക് സുഖകരമായ ദർശനം ഒരുക്കാനായാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത് . 943 കോടി രൂപ ചെലവിൽ തയ്യാറാക്കിയ ഇടനാഴിയ്‌ക്ക് ശ്രീ മന്ദിർ പരിക്രമ പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് 7 മീറ്റർ ഗ്രീൻ ബഫർ സോണും 10 മീറ്റർ കാൽനട മേഖലയും ഉണ്ട്, ഇത് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യാൻ ഉപയോഗിക്കാം .

പദ്ധതിയുടെ മിക്കവാറും എല്ലാ പ്രധാന ജോലികളും പൂർത്തിയായതായും ബാക്കിയുള്ളവ ഈ മാസം പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. 2019 നവംബറിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത് . ക്ഷേത്രത്തിന് ചുറ്റുമുള്ള 600 ലധികം ആളുകൾ പദ്ധതിക്കായി 15.64 ഏക്കർ ഭൂമി നൽകി. 2021 നവംബറിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് പദ്ധതിയുടെ തറക്കല്ലിട്ടിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടനാഴി ആധുനിക തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ ഇടനാഴിയിൽ ഒരേസമയം 6,000 ഭക്തർക്ക് നിൽക്കാം . ഇതുകൂടാതെ നാലായിരത്തോളം കുടുംബങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള അലമാര, കുടിവെള്ളം ടോയ്‌ലറ്റ് സൗകര്യങ്ങൾ, വിശ്രമിക്കാൻ പവലിയനുകൾ, ഹൈടെക് കാർ പാർക്കിംഗ്, പോലീസ്, അഗ്നിശമന സേന, അടിയന്തര സാഹചര്യങ്ങൾക്കുള്ള വാഹനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഒഡീഷയിലെ 857 ക്ഷേത്രങ്ങളെ ചടങ്ങിലേയ്‌ക്ക് ക്ഷണിച്ചതായി ക്ഷേത്രത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റർ രഞ്ജൻ കുമാർ ദാസ് പറഞ്ഞു . ജനുവരി 15 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉദ്ഘാടന ചടങ്ങിലേക്ക് വൈഷ്ണോ ദേവി, കാമാഖ്യ ക്ഷേത്രം, ഷിർദി സായി ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ മറ്റ് 180 പ്രധാന ഇന്ത്യൻ ക്ഷേത്രങ്ങളെയും ക്ഷണിക്കും.മറ്റ് രാജ്യങ്ങളിലെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളിലേക്കും ക്ഷണക്കത്തുകൾ അയക്കുന്നുണ്ട്. നിരവധി വിഐപികളും കോർപ്പറേറ്റ് വമ്പന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന അതിഥി പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . ക്ഷേത്രത്തിന്റെ നാല് കവാടങ്ങളിലും വേദപാരായണവും നടക്കും.

Tags: PURI TEMPLE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies