കോഴിക്കോട് : ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെതിരെ കലായങ്ങളിലെല്ലാം ബാനര്‍ ഉയര്‍ത്തുമെന്ന ആഹ്വാനം പാലിച്ച് എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ കണ്ട് ഞെട്ടി മലയാളികൾ . കേരള വർമ്മ കോളേജിൽ എസ് എഫ് ഐ കെട്ടിയ ബാനറിൽ ‘ യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ ‘ എന്നാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് അത്രയ്ക്ക് അറിയില്ലെങ്കിൽ പിന്നെ എഴുതാതിരുന്നാൽ പോരേയെന്നും ഈ മംഗ്ലീഷ് കാട്ടികൂട്ടൽ വേണമായിരുന്നോ എന്നുമാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .
പേര് ശരിയായി എഴുതാൻ അറിയാത്തവരാണ് അവരെ പഠിപ്പിച്ചതെന്നും, ഒരു സംസ്ഥാനത്തിന്റെ പേര് കളയാൻ ജനിച്ച വിഡ്ഢി കൂട്ടങ്ങളാണിവരെന്നുമാണ് ചിലരുടെ കമന്റുകൾ . പഠിക്കാതെയും ,പരീക്ഷ എഴുതാതെയും ജയിക്കാൻ പോയാൽ എങ്ങനെയൊക്കെ ആകുമെന്നും , അല്ലെങ്കിൽ നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നതെന്നും ചിലർ ചോദിക്കുന്നു.
ഇതിൽ നിന്ന് ഇവറ്റകളുടെ വിദ്യാഭ്യാസം മനസ്സിലാകുമെന്നും , ഇതിന്റെ അർത്ഥം, ഗവർണ്ണർ ഇത് വരെ പറഞ്ഞതൊന്നും ഇവിടുത്തെ കമ്മി മന്ത്രിമാർക്കും, അടിമകൾക്കും കഞ്ചാവ് കമ്മി കുട്ടിപ്പട്ടാളത്തിനും മനസ്സിലായില്ലെന്നുമാണെന്നും ചില കമന്റുകളിൽ പറയുന്നു.