പാലക്കാട്: കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾ മറിഞ്ഞു. ഇതോടെ ലോറിയിലുണ്ടായിരുന്ന കരിങ്കല്ലുകൾ റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പ്രദേശവാസികളും പോലീസും സംഭവസ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ നിന്നും വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു. മൂന്ന് ലോറികളും തമ്മിൽ കൂട്ടിയിടിക്കാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമല്ല. ലോറി ഡ്രൈവർമാരിൽ നിന്നുൾപ്പെടെ വിവരം ശേഖരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.