രാജ്യത്ത് ഏറ്റവും അധികം സമ്പാദ്യമുള്ള സ്ത്രീയെന്ന നേട്ടം സ്വന്തമാക്കി സാവിത്രി ജിൻഡാൽ. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ധനികരിൽ അഞ്ചാം സ്ഥാനത്തും സാവിത്രി തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം 9.6 ബില്യണോളമാണ് സാവിത്രി ജിൻഡാലിന്റെ സമ്പാദ്യം വർദ്ധിച്ചിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ 25 ബില്യൺ ഡോളറാണ് ഇവരുടെ സമ്പാദ്യം.
ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണാണ് സാവിത്രി ജിൻഡാൽ. ഹരിയാനയാണ് സ്വദേശം. വ്യവസായി ആയിരുന്ന ഒപി ജിൻഡാൽ വളർത്തിയെടുത്ത സ്ഥാപനമാണ് ഒപി ജിൻഡാൽ ഗ്രൂപ്പ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഭാര്യ സാവിത്രി ജിൻഡാൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു എനർജി എന്നിവയെല്ലാം ഇവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
അതേസമയം വിപ്രോ ഉടമ അസിം പ്രേംജിയുടെ സമ്പാദ്യം 24 ഡോളറാണ്. എന്നാൽ മുകേഷ് അംബാനിയുടെ സമ്പാദ്യത്തിൽ അഞ്ച് ബില്യൺ ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 92.3 ബില്യൺ ഡോളറായി വർദ്ധിച്ചു.















