സോവറിൻ ഗോൾഡ് ബോണ്ട്; ഡിസംബർ 22 വരെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോവറിൻ ഗോൾഡ് ബോണ്ട്; ഡിസംബർ 22 വരെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 09:33 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ പൗരന്മാരുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി 2015-ലാണ് കേന്ദ്രസർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) അവതരിപ്പിച്ചത്. ഇക്കാലയളവിനുള്ളിൽ നിക്ഷേപകർക്കിടയിൽ വലിയ സ്വീകാര്യതയാണ് എസ്ബിജി പദ്ധതിയ്‌ക്ക് ലഭിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ യൂണിറ്റുകൾ അടങ്ങിയ സർക്കാർ സെക്യൂരിറ്റിയാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം എന്ന് പറയപ്പെടുന്നത്. സാധാരണ സ്വർണം കൈവശം വയ്‌ക്കുന്നതിന് പകരമായാണ് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപകർ നിക്ഷേപിക്കുന്നത്.

സ്‌കീമിൽ അംഗത്വമെടുക്കുന്നവർ ഇഷ്യൂ വില പണമായാണ് അടയ്‌ക്കേണ്ടത്. കാലാവധി പൂർത്തിയാകുന്ന വേളയിൽ ഇവ പണമായി നിക്ഷേപകർക്ക് ലഭിക്കും. സുരക്ഷിതത്വം, ലിക്വിഡിറ്റി, നികുതി, സർക്കാർ വിശ്വാസ്യത എന്നിവ നിക്ഷേപകരെ ഈ സ്‌കീമിലേക്ക് കൂടുതൽ ആകർഷിക്കുന്നു. ഇപ്പോഴിതാ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം സീരിസ് മൂന്ന് ഡിസംബർ 18-ന് ആരംഭിച്ചിരിക്കുകയാണ്. അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 22 വരെ ഇത് സാധിക്കും.

സോവറിൻ ബോണ്ടുകളിൽ നിക്ഷേപകരാകുന്നതിന് മുമ്പ് ഇതിന്റെ മാനദണ്ഡങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. എസ്ജിബികളിലെ ഓരോ ഇഷ്യുവും അഞ്ച് വർഷത്തെ ലോക്ക് ഇൻ കാലയളവിലാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. നിക്ഷേപകരാകാൻ തയാറെടുക്കുന്നവർ പ്രധാനമായും തിരഞ്ഞെടുക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

നിക്ഷേപം

എട്ട് വർഷമാണ് ഇതിന്റെ കാലാവധി. എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം ബാധ്യതകളില്ലാതെ വിൽക്കാനാകും. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തപാൽ ഓഫീസ്, എൻഎസ്ഇ, ബിഎസ്ഇ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖേന ബോണ്ടുകൾ വിൽക്കാനാകും.

നികുതി ഇളവ്

അഞ്ച് വർഷം നിക്ഷേപം നടത്തിയതിന് ശേഷം പലിശ അടയ്‌ക്കേണ്ട തീയതിയിൽ നിന്നും നേരത്തെ തന്നെ പിൻവലിക്കാനുള്ള ഓപ്ഷൻ ഇതിലുണ്ട്. കാലാവധി പൂർത്തിയാക്കുന്നത് വരെ കാത്തിരിക്കുകയാണെങ്കിൽ പൂർണ നികുതി ആനുകൂല്യം ലഭിക്കുന്നതായിരിക്കും. എന്നാൽ കാലാവധി തീരുന്നതിന് മുമ്പ് ആണെങ്കിൽ കൈവശം സൂക്ഷിച്ച കാലയളവ് പരിഗണിച്ചാണ് നികുതി ബാധ്യത. മൂന്ന് വർഷത്തിൽ താഴെയാണ് എസ്.ജി.ബി കൈവശം വയ്‌ക്കുന്നതെങ്കിൽ കിട്ടിയ നേട്ടത്തിനനുസരിച്ച് നികുതി സ്ലാബ് പ്രകാരം നികുതി നൽകേണ്ടതായി വന്നേക്കും. മൂന്ന് വർഷമെങ്കിലും കൈവശം വച്ച ശേഷമാണ് വിൽക്കുന്നതെങ്കിൽ ഇൻഡെക്സേഷനു ശേഷം 20 ശതമാനം നികുതി നൽകിയാൽ മതിയാകും

പലിശ നിരക്ക്

പ്രതിവർഷം 2.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. ആറ് മാസം കൂടുമ്പോൾ പലിശ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. എട്ട് വർഷമാണ് ബോണ്ടിന്റെ കാലാവധി. എട്ട് വർഷങ്ങൾക്ക് ശേഷം 24 കാരറ്റ് സ്വർണത്തിന് എത്രയാണോ വിപണി മൂല്യം ഇത് തന്നെയാകും ഗോൾഡ് ബോണ്ടിന് ലഭിക്കുന്നത്.

നിരക്ക്

ഒരു ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാണ് സ്വർണ ബോണ്ട് നിക്ഷേപകർക്ക് വാങ്ങാനാകുക. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഗോൾഡ് ബോണ്ട് അടിസ്ഥാനത്തിൽ ഒരു യൂണിറ്റിന് 6,199 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേന നിക്ഷേപിക്കുന്നവർക്ക് ഡിജിറ്റൽ മാർഗങ്ങളിലൂടെ അപേക്ഷാ പെയ്‌മെന്റ് നടത്തിയാൽ ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.

Tags: GoldRBIBond
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies