ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ . രാമജന്മഭൂമി സമുച്ചയത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപം വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഭാനു പട്ടേൽ എന്ന യുവാവ് പിടിയിലായത് .
ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാണ് ഇയാൾ ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.ഛത്തീസ്ഗഢ് സ്വദേശിയാണ് ഭാനു പട്ടേൽ.
എന്തിന് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന ചോദ്യത്തിന് ഇയാൾ കൃത്യമായ മറുപടി നൽകിയില്ല . രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.