ശാസ്ത്രം വികസിക്കുന്നതിന് മുൻപ് പ്രചാരത്തിലുള്ളവയായിരുന്നു നാട്ടുമരുന്നുകൾ. അവയിൽ പലതും ഇന്നും തൊടിയിലും വഴിയരികിലുമൊക്കെ നിൽക്കുന്നുമുണ്ട്. എന്നാൽ കാലം മാറിയതോടെ നാം ഇവയുടെ ഗുണങ്ങളെ മറന്നു പോയി എന്നതാണ് സത്യം. അത്തരത്തിൽ ഏറെ ഗുണങ്ങൾ നൽകുന്ന സസ്യമാണ് കമ്യൂണിസ്റ്റ് പച്ചയെന്ന ഐമു പച്ച. നിരവധി ഗുണങ്ങളാണ് ഈ അത്ഭുത സസ്യം നൽകുന്നത്. അവയിൽ ചിലത് ഇതാ..
1) ഏതു മുറിവും വളരെ പെട്ടെന്ന് ഉണങ്ങാൻ പണ്ട് കാലം മുതലേ കമ്യൂണിസ്റ്റ് പച്ച ഉപയോഗിക്കുന്നു. ഇവയുടെ ഇല ഞെരടി നീരെടുത്ത് മുറിവുള്ള ഭാഗത്ത് വെച്ചാൽ മുറിവ് ഉണങ്ങും.
2) ശരീര വേദന മാറാനും കമ്യൂണിസ്റ്റ് പച്ച സഹായിക്കുന്നു. നടുവേദന മാറാൻ കാലങ്ങളായി ഇത് ഉപയോഗിക്കുന്നു. ശരീരത്തിൽ മുറിവോ വീക്കമോ ഉണ്ടായാൽ ഇതിന്റെ ഇല പിഴിഞ്ഞെടുക്കുന്ന നീര് പുരട്ടാം. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.
3) മുറിവുണ്ടായി പഴുക്കുന്ന സാഹചര്യമുണ്ടായാൽ ഇലയരച്ച് തുല്യ അളവിൽ വെളിച്ചെണ്ണയും ചേർത്ത് പുരട്ടുക.
4) ശരീരത്തിൽ അമിതമായി അടിഞ്ഞ് കൂടുന്ന യൂറിക് ആസിഡിനെ നീക്കം ചെയ്യുന്നതിനുള്ള ബെസ്റ്റ് ഓപ്ഷനാണ് കമ്യൂണിസ്റ്റ് പച്ച. ഇതിന്റെ വെള്ളം കുടിക്കുന്നതും അരച്ച് നീരെടുത്ത് വീക്കമുള്ളയിടത്ത് വെയ്ക്കുന്നതും നല്ലതാണ്.
5) വയറിന്റെ ആരോഗ്യത്തിനും ഉത്തമം. വയറ്റിലെ ആസിഡ് തോത് ആൽക്കലൈനാക്കി പിഎച്ച് തോത് നിലനിർത്താൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.
6) പ്രമേഹ രോഗികൾക്കും കമ്യൂണിസ്റ്റ് പച്ചയെ കൂട്ടുപിടിക്കാവുന്നതാണ്. ഇതിട്ട് തിളപ്പിച്ച വെള്ളം, ചായ എന്നിവ ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കാൻ ഇതുവഴി സാധിക്കും.















