വിറ്റാമിൻ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ എന്ന് എല്ലാവർക്കും അറിയാം. ജ്യൂസായും മറ്റ് പലരീതികളിലും നാം ഈ സിട്രസ് പഴത്തിനെ കൂടെ കൂട്ടാറുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. എന്നാൽ പലരും കാര്യമാക്കാത്ത ഒന്നാണ് നാരകത്തിന്റെ ഇലകൾ.
വിദേശ രാജ്യങ്ങളിലും മറ്റും നാരകത്തിന്റെ ഇലകൾ വ്യാപകമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ നമ്മൾ വിരളമായാണ് ഇവ ഉപയോഗിക്കുന്നത്. ഗുണങ്ങൾ അറിയാത്തത് തന്നെയാകും ഇതിന്റെ പ്രധാന കാരണം. എന്നാൽ ഇനി ഗുണങ്ങൾ അറിഞ്ഞ് നാരകത്തിന്റെ ഇല ഉപയോഗിക്കാം.
- ചെറുനാരങ്ങയുടെ ഇല മണക്കുന്നതിലൂടെ സമ്മർദ്ദത്തിൽ നിന്ന് മോചനം ലഭിക്കും. ഇതിന്റെ ഇലകളുടെ സുഗന്ധം മനസ്സിനെ ശാന്തമാക്കുന്നു.
- മൈഗ്രേൻ വേദന മാറ്റാനും നാരങ്ങയുടെ ഇലകൾ സഹായകമാണ്. നാരകത്തിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആസ്ത്മ, മൈഗ്രേൻ പ്രശ്നങ്ങൾക്ക് അറുതി വരുത്തും.
- പെക്റ്റിൻ എന്ന ലയിക്കുന്ന ഫൈബറിന്റെ പ്രധാന ഉറവിടമാണ് നാരകം. ശരീരഭാരം നിയന്ത്രിക്കാനും ഇതിന്റെ ഇലകൾ സഹായിക്കുന്നു.
- മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നുണ്ടെങ്കിൽ നാരകത്തിന്റെ ഇല സഹായിക്കും. വിറ്റാമിൻ സിയുടെ ഉറവിടമാണ് നാരകവും.
- ഉറക്ക കുറവുണ്ടെങ്കിൽ നാരകത്തിന്റെ ഇലകൾ സഹായിക്കും. ഉപയോഗിക്കുന്ന എണ്ണയിൽ ഇതിന്റെ സത്തോ അല്ലെങ്കിൽ ഇതിൽ നിന്നെടുക്കുന്ന എണ്ണയോ ഉപയോഗിച്ചാൽ നല്ല ഉറക്കം ലഭിക്കും.
- മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് നാരകത്തിന്റെ ഇല സഹായിക്കും. ശരീരത്തിലെ പാടുകളെ ഇല്ലാതാക്കുന്നതിനും നാരങ്ങ ഇല സഹായിക്കും. മുൾട്ടാണി മിട്ടി പോലുള്ള ഫേസ് പായ്‌ക്കുകളിൽ നാരങ്ങാ സത്ത് ഉപയോഗിക്കുന്നത് തിളക്കമാർന്ന ചർമ്മം ലഭിക്കുന്നു.
- ചെറുനാരങ്ങാ ഇലയുടെ സത്ത് ഐസ് ക്യൂബാക്കി ചർമ്മത്തിൽ വെക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക ജലാശം നിലനിർത്തുന്നു. ചർമത്തിന്റെ നിറം വർദ്ധിക്കുന്നതിനും ഇത് സഹായിക്കും.
- രക്ത കുറവുണ്ടെങ്കിൽ നാരകത്തിന്റെ ഇല മികച്ച ഫലം നൽകുന്നു. ഇരുമ്പിന്റെ കലവറയാണ് ഇത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നാരകത്തിന്റെ ഇല സഹായിക്കുന്നു.















