ഐപിഎല്ലിൽ എത്തുന്ന ആദ്യ ദളിതൻ; ധോണിയുടെ വാക്കും ​ഗുജറാത്തിന്റെ വരവും; റാഞ്ചിയുടെ ​ഗെയിൽ എന്ന റോബിൻ മിൻസിന്റെ കഥ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐപിഎല്ലിൽ എത്തുന്ന ആദ്യ ദളിതൻ; ധോണിയുടെ വാക്കും ​ഗുജറാത്തിന്റെ വരവും; റാഞ്ചിയുടെ ​ഗെയിൽ എന്ന റോബിൻ മിൻസിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഐപിഎൽ ചരിത്രത്തിൽ ഏതെങ്കിലും ഒരു ടീമിലെത്തുന്ന ദളിത് വിഭാ​ഗക്കാരൻ എന്നതിലുപരി റോബിൻ മിൻസ് എന്ന 21-കാരൻ ഇന്ത്യയുടെ ഭാവിവാ​ഗ്ദാനമാണ്. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ റഡാറിലുണ്ടായിരുന്ന ഈ വമ്പനടിക്കാരനെ ചില്ലറ തുകയ്‌ക്കല്ല ​ഗുജറാത്ത് റാഞ്ചിയത്. ഐപിഎല്‍ മിനി താരലേലത്തില്‍ റാഞ്ചിയുടെ ​ഗെയിലെന്ന് വിളിപ്പേരുള്ള റോബിനെ 3.6 കോടി രൂപ മുടക്കിയാണ് ​ഗുജറാത്ത് തങ്ങൾക്കൊപ്പം കൂട്ടിയത്. അതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ​

ധോണിയുടെ ബാല്യകാല പരിശീലകൻ ചഞ്ചല്‍ ഭട്ടചാര്യയുടെ ചിറകിൻ കീഴിലെത്തിയതോടെയാണ് റോബിൻ വലിയ ടീമുകളുട ക​ണ്ണിലുടക്കുന്നത്. ടി20 ക്രിക്കറ്റിന് ചേർന്നു പോകുന്നതാണ് 21-കാരന്റെ ബാറ്റിം​ഗ് ശൈലി. കൂറ്റൻ സിക്സറുകൾ ​ഗ്രാണ്ടിന് നാലുപാട് പായിക്കുന്ന റോബിൻ ഒരു 360 പ്ലേയറുമാണ്.

സൈന്യത്തിൽ നിന്ന് വിരമിച്ച റോബിന്‍റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് റാഞ്ചി വിമാനത്താവളത്തിലെ സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥനാണ്. ഐപിഎൽ ലേലദിവസവും അയാൾ പതിവ് പോലെ ഡ്യൂട്ടിയിലായിരുന്നു. ഇതിനിടെയാണ് ഒരു സിഐഎസ്എഫ് ജവാൻ അയാളോട് ആ സന്തോഷ വാർത്ത പറയുന്നത്. ഫ്രാൻസിസിന്റെ മകനെ 3.6 കോടിക്ക് ഐപിഎൽ ലേലത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയെന്ന്.

റാഞ്ചിയിലെ ടെല​ഗോൺ ​ഗ്രാമത്തിൽ നിന്നുള്ൽളവരാണ് മിൻസും കുടുംബവും. ​ഗുമാല ജില്ലയുടെ ഭാ​ഗമാണ് ടെല​ഗോൺ അത്ലറ്റായിരുന്ന ഫ്രാൻസിസ് സ്പോർട്സ് ക്വാട്ടയിലാണ് സൈന്യത്തിലെത്തുന്നത്. പിന്നീട് കുടുംബം റാഞ്ചിയിലേക്ക് താമസം മാറ്റി.പിതാവിന് മകനെ അത്ലറ്റിക്സിലേക്ക് കൊണ്ടുപോകണമെന്ന് കരുതിയെങ്കിലും നിയോ​ഗം മറ്റൊന്നായിരുന്നു. അവന്റെ ഇഷ്ടം റാഞ്ചിയെ ലോക നെറുകെയിലെത്തിച്ച ഒരു റാഞ്ചിക്കാരനോടായിരുന്നു. അയാളുടെ പാതയാണ് അവനും പിന്തുടരാൻ ആ​ഗ്രഹിച്ചത്. ഒട്ടും വൈകിയില്ല, മഹേന്ദ്ര സിം​ഗ് ധോണിയെന്ന ക്രിക്കറ്ററുടെ വഴിയിലേക്ക് അവനും തിരിഞ്ഞു.

റാഞ്ചിയില്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ഏതൊരു താരത്തെയും പോലെയും കൈയിൽ വിക്കറ്റ് കീപ്പർ ​ഗ്ലൗസുമായിട്ടാണ് റോബിന്റെയും വരവ്. റാഞ്ചിയിൽ ധോണിയുണ്ടാക്കിയ പ്രചോദനം അത്രയും വലുതാണ്.പ്രാദേശിക ക്രിക്കറ്റിൽ ക്രിസ് ഗെയ്ല്‍ എന്ന് അറിയപ്പെടുന്ന റോബിന്റെ കഴിവിനെ തിരിച്ചറിഞ്ഞത് സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലെ ബാറ്റിംഗ് പരിശീലകനായ ആസിഫ് ഹഖാണ്. ധോണിയുടെ ബാല്യകാല പരിശീലകൻ ചഞ്ചല്‍ ഭട്ടചാര്യയുടെ അക്കാദമിയിലെത്തിയതോടെ റാഞ്ചിയുടെ ക്രിസ് ഗെയ്‌ലിന്റെ വളർച്ചയും വേ​ഗത്തിലായിരുന്നു.

ധോണിയെ നേരത്തെ പരിചയമുള്ള ഫ്രാന്‍സിസിന് ക്യാപ്റ്റൻ കൂൾ ഒരു ഉറപ്പു നൽകിയിരുന്നു. മകനെ ഐപിഎല്‍ ലേലത്തില്‍ ആരും ടീമില്‍ എടുത്തില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ വാങ്ങുമെന്നായിരുന്നു ​ആ ഉറപ്പ്. എന്നാല്‍ ചെന്നൈക്ക് അതിനവസരം നൽകാതെ ഗുജറാത്ത് റോബിനെ റാഞ്ചി.

KNOW YOUR PLAYERS

3. Robin Minz – GT, 3.6 Crores

-> First tribal cricketer in the history of IPL
-> Very poor financially, no domestic record
->21 yo wicketkeeper, clean striker, LHB
-> 360° range, expressive cricketer
-> MI & CSK heavily scouted him pic.twitter.com/7McQLtrlV4

— Manjeet Singh (@manjeet85916) December 20, 2023

“>

 

Tags: Robin MinzdhoniRanchikaGayle
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies