കോട്ടയം: കോട്ടയത്ത് വയോധികയ്ക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. മണർകാട് ആമലക്കുന്ന് ഭാഗത്താണ് സംഭവം. കാഞ്ഞിരത്തിങ്കൽ തങ്കമ്മയെന്ന വയോധികയേയാണ് വീടിനുളളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ക്രിസ്തുമസ് കരോളിന്റെ ഭാഗമായി എത്തിയ കുട്ടികളാണ് വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.