നട്സുകൾ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പ്രതിദിനം 20 ഗ്രാം നടസ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ എല്ലാവർക്കും നട്സ് കഴിക്കാമോ? പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാർ? സംശയങ്ങൾക്കുള്ള ഉത്തരമിതാ..
മുലയൂട്ടുന്ന അമ്മമാർ നട്സ് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് ഊർജ്ജം നൽകാനും നട്സ് സഹായിക്കും. കുഞ്ഞിന് ഭക്ഷണത്തോടുള്ള അലർജി കുറയ്ക്കാൻ ഗർഭിണി നട്സ് കഴിക്കുന്നത് സഹായിക്കും. മുലപ്പാൽ വർദ്ധിക്കാനും ഒരു പിടി നട്സ് കഴിക്കുന്നത് സഹായിക്കും.
അപൂരിത കൊഴുപ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളെല്ലാം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. രക്തത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നട്സ് സഹായിക്കും. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയുകയും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നട്സിൽ അടങ്ങിയിരിക്കുന്ന എൽ-അർജിനൈൻ ധമനികളുടെ ഭിത്തികളെ വഴക്കമുള്ളതാക്കുകയും കട്ടപിടിക്കുന്നതും തടയുന്നതും തടയുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. സമ്മർദ്ദമകറ്റാനും നട്സ് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സമ്മർദ്ദത്തെ കുറയ്ക്കാൻ അനുവദിക്കുന്നു. വിറ്റാമിൻ ഇയുടെ കലവറയാണ് നട്സ്. അതുകൊണ്ട് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.