മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് 13 കോടി രൂപയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ്(ഡിആർഐ) യുവതിയെ പിടികൂടിയത്. കോട്ട് ഡി ഐവറി സ്വദേശിയായ യാത്രക്കാരിയെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
യുവതിയുടെ ഹാൻഡ്ബാഗിൽ നിന്ന് ഒളിപ്പിച്ച് 1273 ഗ്രാം മയക്കു മരുന്നാണ് കടത്തിയത്. ഇതിന് 13 കോടി രൂപ വില മതിപ്പുണ്ട്. മയക്കുമരുന്ന് വിതരണ ശൃംഖലയുമായി കൂടുതൽ ബന്ധങ്ങൾ കണ്ടെത്തുനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.