അഹമ്മദാബാദ് : ഗീതാ ജയന്തി ദിനത്തിൽ സുപ്രധാന തീരുമാനവുമായി ഗുജറാത്ത് സർക്കാർ . 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഗീതാപാഠങ്ങൾ ഉൾപ്പെടുത്താനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻസേരിയയുടെ സാന്നിധ്യത്തിൽ പുതിയ പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ഗീതാ മന്ത്രങ്ങളും അവയുടെ ഗുജറാത്തി വിവർത്തനവും പുസ്തകത്തിലുണ്ട്. 6 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭഗവദ് ഗീതയെ പറ്റി ലളിതമായ ആശയങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ പരീക്ഷയും 6 മുതൽ 8 വരെ ക്ലാസുകളിൽ നടത്തും. 2024-ലെ പുതിയ സെഷൻ മുതൽ മാത്രമേ ഈ പുസ്തകം പഠനത്തിന് ലഭ്യമാകൂ.
ഗീതാജയന്തി ദിനമായ ഇന്ന് ശ്രീമദ് ഭഗവദ്ഗീത സിലബസ് പുസ്തകം വിദ്യാഭ്യാസ വകുപ്പ് പ്രകാശനം ചെയ്തു.ഈ പുസ്തകത്തിൽ ഗീതയുടെ സംസ്കൃത ശ്ലോകങ്ങൾ, ഗുജറാത്തി വിവർത്തനം, ചിത്രീകരണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.