പാലക്കാട്: റോഡരികിലെ വീടിനോട് ചേർന്നുള്ള താഴ്ചയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം.കപ്പൂരിൽ വെൺമരത്തിൽ വീട്ടിൽ മുഹമ്മദിന്റെ വീടിരിക്കുന്ന പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ടോറസ് ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീഴ്ചയുടെ ആഘാതത്തിൽ ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതോടെ ഡീസലും പുറത്തേക്ക് ചോർന്നിരുന്നു. തൃപ്രയാർ ഭാഗത്തേക്ക് മണ്ണുമായി പോയി ലോറിയാണ് അപകടത്തിൽപ്പെട്ടത്. അമിത ഭാരം മൂലം ലോറി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. റോഡിന്റെ അരിക് ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പത്തടിയിലേറെ താഴ്ചയിലേക്ക് തലകീഴായാണ് മറിഞ്ഞത്.