കോഴിക്കോട്: പോലീസിന് നേരെ യുവാക്കളുടെ ആക്രമണം. കാക്കൂരിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാഹനങ്ങൾ തടഞ്ഞു നിർത്തി പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതിനാണ് യുവാക്കൾ പോലീസിനെ മർദ്ദിച്ചത്. അക്രമിസംഘം പോലീസ് ജീപ്പും തകർത്തു. കാക്കൂർ എസ്ഐ അബ്ദുൾ സലാമടക്കമുള്ള പോലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പണപ്പിരിവ് നടത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന്റെ പേരിൽ പോലീസും യുവാക്കളും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടാവുകയായിരുന്നു. പോലീസ് സെറ്റിന്റെ ആന്റിനയും യുവാക്കൾ തകർത്തു. ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.