'പേര് സീതാറാം എന്നാണ്, പക്ഷേ സ്വന്തം പേരിനോട് അങ്ങേയറ്റം വെറുപ്പാണ്'; അയോദ്ധ്യയിലേക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിഎച്ച്പി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പേര് സീതാറാം എന്നാണ്, പക്ഷേ സ്വന്തം പേരിനോട് അങ്ങേയറ്റം വെറുപ്പാണ്’; അയോദ്ധ്യയിലേക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 08:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. രാഷ്‌ട്രീയ എതിർപ്പ് മനസിലാക്കാൻ സാധിക്കുമെന്നും, എന്നാൽ സ്വന്തം പേരിനോട് ഇത്രയധികം വെറുപ്പ് കാണിക്കണമെങ്കിൽ, അയാൾ തീർച്ചയായും ഒരു കമ്മ്യൂണിസ്റ്റുകാരനായിരിക്കുമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

ജനുവരി 22ലെ ചടങ്ങിലേക്ക് വിഎച്ച്പി തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും, മതത്തെ രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്. പിന്നാലെയാണ് വിനോദ് ബൻസാൽ സമൂഹമാദ്ധ്യമത്തിൽ വിമർശനവുമായി രംഗത്തെത്തിയത്. ” സീതാറാം എന്ന് പേരുള്ള വ്യക്തി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് പറയുന്നത്.

രാഷ്‌ട്രീയ എതിർപ്പുകൾ മനസിലാക്കാൻ സാധിക്കുന്നതേ ഉള്ളു. പക്ഷേ സ്വന്തം പേര് ഇത്രയധികം വെറുക്കണമെങ്കിൽ അയാൾക്ക് ഒരു കമ്മ്യൂണിസ്റ്റ് ആകാൻ മാത്രമേ സാധിക്കൂ. ഭഗവാൻ രാമനെ ആണോ അതേ സ്വന്തം പേരിനെയാണോ എതിർത്തത് എന്ന് യെച്ചൂരി വ്യക്തമാക്കണം. എത്ര കാലം നിങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുമെന്നും” അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഭഗവാൻ രാമൻ വിളിച്ചവർക്ക് മാത്രമേ അയോദ്ധ്യയിലേക്ക് എത്താൻ സാധിക്കുകയുള്ളു എന്നാണ് വിഷയത്തിൽ മീനാക്ഷി ലേഖി പ്രതികരിച്ചത്.

 

 

Tags: CPMayodhyaVHPsitharam yechuriFEATURED2
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies