പാകിസ്താനിൽ പുതുവത്സരാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. പാലസ്തീനിലെ ജനങ്ങൾ വിഷമത്തിലാകുമ്പോൾ രാജ്യത്ത് ഒരു ആഘോഷങ്ങളും വേണ്ടെന്നും സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുതുവത്സരാഘോഷങ്ങൾ നിരോധിക്കുന്നുവെന്നും കാവൽ പ്രധാനമന്ത്രി അറിയിച്ചു. അൽവർ ഉൽ ഹക്ക് കകാർ ആണ് ആഘോഷങ്ങൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.
പാലസ്തീനികളോട് പിന്തുണ പ്രകടിപ്പിക്കണമെന്നും കാവൽ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.’പാലസ്തീനിലെ ഗൗരമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പാലസ്തീൻ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പുതുവത്സരാഘോഷത്തിനായി ഒരു പരിപാടികളും സംഘടിപ്പിക്കരുത്.
ഇതിന് കർശനമായ നിരോധമുണ്ടാകും”- താത്കാലിക പ്രധാനമന്ത്രി പറഞ്ഞു.പാലസ്തീനിലേക്ക് പാകിസ്താൻ രണ്ട് സഹായ പാക്കേജുകൾ അയച്ചുവെന്നും മൂന്നാമത്തത് ഉടനെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.