ദിവസവും ഒരേ ജോലി ചെയ്ത് ചിലരുടെയെങ്കിലും മനസ്സ് മടുത്തിരിക്കുന്നുണ്ടാകാം. വ്യത്യസ്തമായ എന്തെങ്കിലും ജോലി ലഭിച്ചിരുന്നെങ്കിൽ എന്നായിരിക്കും ആഗ്രഹം. ഇങ്ങനെയുള്ളവർക്ക് വേണ്ടി രസകരമായ ചില ജോലികൾ പരിചയപ്പെടുത്താം.
പ്രൊഫഷണൽ സ്ലീപ്പർ
നന്നായിട്ട് ഉറങ്ങാൻ ഇഷ്ടമുള്ളവർക്ക് വേണ്ടിയുള്ള ജോലിയാണിത്. ഫിൻലാൻഡിലെ ഒരു ഹോട്ടലിലാണ് ഈ ജോലിക്ക് ആളെ എടുക്കുന്നത്. ഓരോ ദിവസവും ഹോട്ടലിലെ വ്യത്യസ്തമായ കിടക്കകളിൽ കിടക്കുകയും അതിന്റെ റിവ്യൂ പറയുകയും ചെയ്യണം. അതാണ് ഇവർക്കുള്ള ജോലി.
പെയിന്റ് വാച്ചർ
നന്നായി നിരീക്ഷിക്കുന്നവർക്കുള്ള ജോലിയാണിത്. ഉണങ്ങിക്കൊണ്ടിരിക്കുന്ന പെയിന്റ് നോക്കിയിരിക്കുക എന്നതാണ് ഇവരുടെ ജോലി. പുതിയ പെയിന്റ് ഉണങ്ങാൻ എത്ര സമയമെടുക്കും അതിന്റെ നിറത്തിലും ഘടനയിലും വരുന്ന മാറ്റങ്ങളെക്കുറിച്ചും പറയുന്നതാണ് പെയിന്റ് വാച്ചറുടെ ജോലി.
ട്രെയിൻ പുഷർ
ജപ്പാനിലുള്ള ഒരു ജോലിയാണിത്. ഇവരെ പുഷർ എന്നോ ഒഷിയെന്നോ ആണ് പറയുന്നത്. ഇവരുടെ തൊഴിൽ ട്രെയിനിൽ വലിയ തരത്തിൽ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് അതിന്റെ വാതിൽ അടയ്ക്കുക എന്നതാണ്. ഇതിനായി ആളുകളെ ട്രെയിനിന് ഉള്ളിലേക്ക് തള്ളിക്കയറ്റുകയും വേണം.
ക്രൈം സീൻ ക്ലീനർ
കൊലപാതകം, ആത്മഹത്യ തുടങ്ങിയ ക്രൈം നടക്കുന്ന സ്ഥലങ്ങൾ നന്നായി വൃത്തിയാക്കുക എന്നുള്ളതാണ് ക്രൈം സീൻ ക്ലീനറുടെ ജോലി.















