കണ്ണൂർ: ചെമ്പൻത്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിലെ എൻ എസ്എസ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ. നാലു കുട്ടികളെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കഴിച്ച ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.
ചുഴലി സ്കൂളിലെ കുട്ടികൾക്കാണ് വിഷബാധയറ്റത്. വിഷബാധ ഏറ്റവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും കൂട്ടുമുഖം ആശുപത്രിയിലും പ്രവേശിപ്പിച്ചു.