അമിത ജോലിഭാരം; ചെന്നൈയിൽ വീണ്ടും യുവഡോക്ടർ മരിച്ചു; ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത ജോലിഭാരം; ചെന്നൈയിൽ വീണ്ടും യുവഡോക്ടർ മരിച്ചു; ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 03:07 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 26 കാരനായ പിജി ഡോക്ടറെ ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി.ഡോ.തമിഴ് അഴകൻ ആണ് അന്തരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായ ഇദ്ദേഹം മരിച്ചത് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമാണ് എന്നാണ് നിഗമനം. തുടർച്ചയായി 48 മണിക്കൂർ ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ച ഡ്യൂട്ടി സമയത്ത് കടുത്ത തലവേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് 3 മണിയോടെ അദ്ദേഹം വിശ്രമിക്കാൻ പോയി. പിന്നീട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസമാദ്യം രണ്ട് ഡോക്ടർമാരുടെ മരണത്തിന് ശേഷം 26 കാരനായ മറ്റൊരു മെഡിക്കോ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുടെ മരണം തമിഴ്‌നാട്ടിലെ മെഡിക്കൽ രംഗത്തെ ഞെട്ടിച്ചു.

ഡിസംബർ ആദ്യവാരം ചെന്നൈയിലെ ആശുപത്രികളിൽ 48 മണിക്കൂർ സമയത്തിനുള്ളിൽ രണ്ടു ഡോക്ടർമാർ മരിച്ചിരുന്നു. മദ്രാസ് മെഡിക്കൽ കോളേജിലും അയനാവരത്തെ ഇഎസ്‌ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യനും ഡോ. ​​സോലൈസാമിയും ആണ് മരണമടഞ്ഞത്.

 

48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ.

48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ

 

അമിത ജോലിഭാരം മൂലം ഡോക്ടർമാർ മരിക്കുന്നത് തമിഴ് നാട്ടിൽ തുടർക്കഥയാകുന്നതിൽ മെഡിക്കൽ ഫ്രറ്റെണിറ്റി ആശങ്ക രേഖപ്പെടുത്തി.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡോക്ടർമാരുടെ മരണങ്ങളിൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി ഞെട്ടൽ രേഖപ്പെടുത്തി.

“തമിഴ്‌നാട് സർക്കാർ ദൈർഘ്യമേറിയ ജോലി സമയം ഉടൻ അവസാനിപ്പിക്കണം. പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്കും ബിരുദാനന്തര ബിരുദധാരികൾക്കും എട്ട് മണിക്കൂർ മാത്രം ജോലി ഉറപ്പാക്കണം. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരെയും നഴ്‌സുമാരെയും മെഡിക്കൽ സ്റ്റാഫിനെയും നിയമിക്കണം”, ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി സെക്രട്ടറി ഡോ ആർ ശാന്തി ആവശ്യപ്പെട്ടു .

ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇത്തരം സംഭവങ്ങൾ തടയാൻ ജോലി സമയം ക്രമപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മീഷനോട് ഇടപെടണമെന്ന് ഡോക്ടർമാരുടെ കൂട്ടായ്മ ആവശ്യയപ്പെട്ടിട്ടുണ്ട്.

Tags: Chennai doctors dead
ShareTweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies