തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. പാലോട് തെന്നൂർ നാല് സെന്റ് കോളനി സ്വദേശിയായ രാധാകൃഷ്ണൻ (49) ആണ് പിടിയിലായത്. ആക്സിഡന്റ് ക്ലെയിം ലഭിക്കാനായി ഭാര്യ ഒപ്പിട്ടു നൽകാത്തതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ പാലോട് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.