ഡൽഹി: ഗുണ്ടാ നേതാവും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലിലെ (ബികെഐ) അംഗവുമായ ഗോൾഡി ബ്രാറിനെ ഭീക
രനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്താരാഷ്ട്ര ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് ഗോൾഡി ബ്രാർ.
ദേശീയവാദികളായ നേതാക്കളെ ഭീഷണിപ്പെടുത്തുക, മോചന ദ്രവ്യം ആവശ്യപ്പെടുക, പഞ്ചാബിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുക, ഭീകരവാദവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുക, ലക്ഷ്യം വച്ചുള്ള കൊലപാതകം നടത്തുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ഗോൾഡി ബ്രാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസാ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വാണ്ടട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗുണ്ടാ നേതാവാണ് ഗോൾഡി ബ്രാർ. കാനഡയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ബ്രാർ എന്ന സതീന്ദർജീത് സിംഗ് 2017-ലാണ് സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയത്. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ സജീവ അംഗം കൂടിയാണ് ഇയാൾ.