സിഡ്നി: ടെസ്റ്റ് കരിയറിന് വിരാമമിടുന്ന ഡേവിഡ് വാർണറെ സങ്കടത്തിലാഴ്ത്തി മറ്റൊരു വേദന. ബാഗ്പാക്കിൽ നിന്ന് ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്പ്) ആരോ മോഷ്ടിച്ചെന്നാണ് വാർണർ വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം സംഭവം പുറത്തുപറഞ്ഞത്. സിഡ്നിയിൽ വെറ്ററന്‍ താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം.സിഡ്നിയിലേക്കുള്ള യാത്രയ്ക്കിടെയാണ് തൊപ്പി നഷ്ടമായത്.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ ബാക്ക്പാക്കിനുള്ളില്‍ എന്റെ തൊപ്പി ഉണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിച്ചതെങ്കില്‍ അത് ഞാന്‍ നൽകാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല ഒരു നടപടിയോ കോസോ ഒന്നും ഉണ്ടാകില്ല.
എന്നെയോ, ക്രിക്കറ്റ് ഓസ്ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം.”- വീഡിയോയിൽ വാർണർ പറഞ്ഞു.ഏകദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം വരുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ബിഗ്ബാഷിലുമാകും ഇനി കളിക്കുക.
View this post on Instagram
“>
View this post on Instagram