തൃശൂർ: നേത്യാരമ്മയുടെ മണ്ണിൽ പ്രധാനസേവകൻ. പൂരനഗരിയിലെ ജനാവലിയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം മഹിളാ സംഗമത്തിലേക്ക് എത്തിയത്. പൂക്കൾ വിതറിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. വടക്കുംനാഥന്റെ മണ്ണിൽ, ശക്തന്റെ തട്ടകത്തിൽ അവേശതിരയിളക്കമാണ് പ്രധാനമന്ത്രിയുടെ സന്ദരർശനം സമ്മാനിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദതാ എസ്. സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്തവളത്തിൽ എത്തിയത്. തുടർന്ന് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. അവിടെ നിന്നും റോഡ് മാർഗം ജില്ലാ ആശുപത്രി ജംഗ്ഷനിൽ എത്തിയ അദ്ദേഹം, സ്വരാജ് റൗണ്ട് മുതൽ നായ്‌ക്കനാൽ വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും പങ്കെടുത്തു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്നങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ബീനാ കണ്ണൻ, ഡോ. എം.എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, സമരനായിക മറിയക്കുട്ടി, ഇന്ത്യൻ ക്രിക്കറ്റർ മിന്നു മണി, ചലചിത്ര താരം ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുന്നത്.















