അണ്ണാമലൈ കടുവ സങ്കേതത്തിലെ മനോഹര ചിത്രം പങ്കുവച്ച് ഐ.എ.എസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു. ഇതിനൊപ്പം മനോഹരമായ കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ അരികിൽ നിന്ന് കാണാതായ കുട്ടിക്കൊമ്പനെ കണ്ടെത്തി അമ്മയ്ക്കരികിൽ എത്തിച്ചതിന്റെ സന്തോഷമാണ് അവർ ചിത്രവും വീഡിയോയും സഹിതം പങ്കുവച്ചത്. അമ്മയുടെ കരങ്ങളിൽ സുരക്ഷയുടെ ചൂടേറ്റ് ഉറങ്ങുന്ന കുട്ടിയാനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അമ്മയിൽ നിന്ന് അകന്നുപോയ അഞ്ചുമാസം പ്രായമായ കുട്ടിയാനയെ 30നാണ് കണ്ടെത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോ മീറ്റർ അകലെ നിന്നാണ് ഇതിനെ കണ്ടെത്തുന്നത്. പിന്നാലെ കുട്ടിയെ കാണാതെ വിഷമിച്ചിരുന്ന അമ്മയ്ക്കരികിലേക്ക് എത്തിക്കുകയായിരുന്നു. മനസും കണ്ണും നിറയ്ക്കുന്ന കാഴ്ചയെന്നാണ് സോഷ്യൽ മീഡിയ യൂസർമാർ പങ്കുവയ്ക്കുന്ന കമന്റുകൾ.
‘നൂറായിരം വാക്കുക്കൾക്ക് പകരമാകുന്നൊരു ചിത്രം. രക്ഷപ്പെടുത്തിയ കുട്ടിയാന അമ്മയ്ക്കൊപ്പം ചേർന്നതിന് ശേഷം, ഇനിയും കൈവിട്ടുപോകാതിരിക്കാൻ അമ്മയുടെ കരങ്ങളുടെ സുരക്ഷിതത്വത്തിൽ ഉച്ചമയക്കത്തിലാണ്ടപ്പോൾ. ചിത്രം പകർത്തിയത് അവരുടെ സുരക്ഷതത്വത്തിൽ ജാഗരൂകരായ അണ്ണാമലൈ കടുവ സങ്കേതത്തിലെ ജീവനക്കാരൻ- എന്നാണ് സുപ്രയ സാഹു എക്സിൽ കുറിച്ചത്.
When a picture is worth a million words ❤️ the rescued baby elephant after uniting with the mother takes an afternoon nap in her mother’s comforting arms before moving again with the big herd. Picture taken by Forest field staff somewhere in Anamalai Tiger reserve who are keeping… https://t.co/EedfkKjLHj pic.twitter.com/ttqafSudyM
— Supriya Sahu IAS (@supriyasahuias) January 2, 2024
“>