കണ്ണൂര്‍: വനിത പോലീസ് ഉദ്യോഗസ്ഥ പേര് ചോദിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് എം.വിജിൻ എം.എൽ.എ. ഇതിന്റെ കലിപ്പ് തീർക്കാനാണ് എസ്ഐയോട് കല്ല്യാശ്ശേരി എംഎൽഎ എം കയർത്തത്. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം.സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റവും തർക്കവും രൂക്ഷമായത്.
പിണറായി വിജയന്റെ പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എം.എൽ.എ എസ്ഐയോട് പറഞ്ഞു. പോലീസിന്റെ ഡ്യൂട്ടി എന്താണെന്ന് ചോദിച്ച എം.എൽ.എ ഇയാളെപ്പോലുള്ളവരെ പോലീസിൽ എടുത്തത് ആരണെന്നും ചോദിച്ചു. നഴ്സുമാർ കളക്ടറേറ്റിൽ കടന്നു കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ഇതിനിടെ ഒരു വനിത പോലീസ് ഉദ്യോഗസ്ഥ എം.എൽ.എയോട് പേര് ചോദിച്ചതും ചൊടിപ്പിച്ചു.